Home കേരളം UDF ജില്ലാ ചെയർമാൻ ശ്രീ.വിക്ടർ ടി തോമസിന് നേരെ നടന്ന പോലീസ് അക്രമത്തിൽ വൻ പ്രതിഷേധം

UDF ജില്ലാ ചെയർമാൻ ശ്രീ.വിക്ടർ ടി തോമസിന് നേരെ നടന്ന പോലീസ് അക്രമത്തിൽ വൻ പ്രതിഷേധം

by etodaymalayalam

പത്തനംതിട്ട : കേരള കോൺഗ്രസ് j പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസിന് നേരെ റാന്നി എസ് ഐ കുരുവിള ജോർജ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എസ് പി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കുറ്റക്കാരനായ എസ് ഐ ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സംസ്ഥാനത്തുടനീളം ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല വ്യക്തമാക്കി.

ജനകീയ കാർഷിക വിഷയങ്ങൾ ഉയർത്തി ജില്ലയിലുടനീളം ശക്തമായ സമരം സംഘടിപ്പിക്കുന്നതിനും അതു വിജയിപ്പിക്കുന്നതിനും നേതൃത്വം കൊടുക്കുന്ന വിക്ടറിനെ അടിച്ചമർത്താനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണോ പോലീസിന്റെ കരുതിക്കൂട്ടിയുള്ള ഈ പ്രവർത്തനം എന്ന് അജിത്ത് മുതിര മുതിരമല വ്യക്തമാക്കി. ഓരോ ദിവസവും അഴിമതിയിൽ മുങ്ങി കുളിച്ചു കൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം ജനാധിപത്യ കേരളത്തിൽ വിലപോകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.

ശബരിമല ഇടത്താവളത്തിൽ നിന്ന് ആരംഭിച്ച മാർച്ച് എസ് പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം കരിദിനം ആചരിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: