Home സാങ്കേതികംGadget New Blackberry 5G smart phone: ബ്ലാക്ക്‌ബെറി തിരിച്ചു വരുന്നു; 5ജി സ്മാര്‍ട്ട് ഫോണില്‍ ക്വവര്‍ട്ടി കീപാഡുമായി

New Blackberry 5G smart phone: ബ്ലാക്ക്‌ബെറി തിരിച്ചു വരുന്നു; 5ജി സ്മാര്‍ട്ട് ഫോണില്‍ ക്വവര്‍ട്ടി കീപാഡുമായി

by Web Desk

News Blackberry 5G smart phone: മരിച്ചുപോയെന്ന് കരുതിയ ഒരു ബ്രാന്‍ഡ് തിരിച്ചുവരുന്നു. ഒരു കാലത്ത് ക്വവര്‍ട്ടി കീപാഡുമായി ആരാധക ഹൃദയം കീഴടക്കിയ ബ്ലാക്ക്‌ബെറിയാണ് തിരിച്ചു വരുന്നത്. ക്വവര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകളുമായി ബ്ലാക്ക്‌ബെറി തിരിച്ചെത്തുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ കൈയൊഴിഞ്ഞതിനുശേഷം ബ്ലാക്ക്‌ബെറി പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചു. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉപകമ്പനിയായ എഫ് ഐ എച്ച് മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായിട്ടാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ കൂട്ട്.

അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പുതിയ ബ്ലാക്ക്‌ബെറി ഫോണുകള്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എന്നാല്‍, എന്നെത്തുമെന്നോ പേരോ കമ്പനി പുറത്ത് വിട്ടില്ല. ക്വവര്‍ട്ടി കീപാഡുള്ള 5ജി ഫോണ്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഓണ്‍വേഡ് മൊബിലിറ്റി പറഞ്ഞു. ബ്ലാക്ക്‌ബെറിയുടെ മുന്‍ഗാമികളെ പോലെ പുതിയ തലമുറയിലെ ഫോണും ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുക.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: