Home കേരളം Life Mission | ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി; അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ

Life Mission | ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി; അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ

by etodaymalayalam

ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെമകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിലും പാർട്ടിയിലുമുള്ള പല വമ്പൻമാരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണ ഏജൻസികൾക്കെതിരെ സി.പി.എം ആരോപണം ഉന്നയിക്കുന്നത്. ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാൽ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളിലേക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

സ്വപ്നയും  ജയരാജന്റെ മകനും തമ്മിൽ ബന്ധമുണ്ടെന്ന തെളിവ് പുറത്ത് വന്നിട്ടുണ്ട്. ലൈഫ് മിഷനിൽ കമ്മീഷനായി ലഭിച്ച ഒരു കോടി രൂപ കഴിച്ചുള്ള ഭീമമായ തുക ജയരാജന്റെ  മകനിലേക്കാണ് പോയത്. ഈ സാഹചര്യത്തിലാണ് സി.പി.എം ഇ.ഡിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പരസ്യമായി നിലപാട് വ്യക്തമാക്കണം. മുമ്പ് സ്വീകരിച്ച നിലപാട് മാറ്റി പറയുന്നുണ്ടോയെന്നും സുരേന്ദ്രൻചോദിച്ചു.

സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ഒരുകോടി കഴിച്ചുളള കമ്മീഷനില്‍ ഭീമമായിട്ടുളള തുക ഇ.പി.ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. അതാണ് ഇഡിക്കെതിരെ പരസ്യമായ നിലപാട് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. സ്വപ്നയും ജലീലും ഒരേ തൂവൽ പക്ഷികളാണ്. ജലീൽപച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. സർക്കാർ രാജിവെച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: