Home കേരളം KT Jaleel | ‘സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’; ജലീൽ

KT Jaleel | ‘സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’; ജലീൽ

by etodaymalayalam

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ‌ുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’- ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയായിരുന്നു പ്രതികരണം.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ച് പരാമർശിക്കാതെയുള്ളതായിരുന്ന മന്ത്രിയുടെകുറിപ്പ്. മാധ്യമ പ്രവർത്തകർ മന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഫോണിൽ ലഭ്യമായിരുന്നില്ല. വാർത്ത പുറത്തുവന്നതിനു പിന്നാലെ രാത്രി 8.45 ഓടെയാണ് പോസ്ബുക്കിൽ രണ്ടു വരി കുറിപ്പ് പങ്കുവച്ചത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: