Home കായികം IPL 2020: ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും.

IPL 2020: ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും.

by Anish Konni

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യൻ ആയ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും. ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന് അബുദാബിയിലാണ് നടക്കുന്നത്.

രണ്ടാമത്തെ മത്സരം സെപ്റ്റംബർ 20 ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. മത്സരം ദുബായിലാണ് നടക്കുക. സെപ്റ്റംബർ 21 ന് സൺ റൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും.

ഷാർജയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലായിരിക്കും മത്സരം. സെപ്റ്റംബർ 22 ന് ആയിരിക്കും മത്സരം നടക്കുക. പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികളും സമായക്രമവും പിന്നീട് പ്രഖ്യാപിക്കും. കൊറോണ (Covid19) മനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: