Home obituary കോവിഡ് ബാധിച്ചു മരണം: മൃതദേഹം നാലു ദിവസമായി മോർച്ചറിയിൽ

കോവിഡ് ബാധിച്ചു മരണം: മൃതദേഹം നാലു ദിവസമായി മോർച്ചറിയിൽ

by Sruthi Bhat Kadambery

തിരുവല്ല: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം നാലു ദിവസമായി മോർച്ചറിയിൽ. കുറ്റൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന കല്ലാശാരിപ്പറമ്പിൽ ഗോപാലകൃഷ്ണ(65)ൻ്റെ മൃതദേഹമാണ് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ക്യാൻസർ രോഗിയായ ഗോപാലകൃഷ്ണൻ ഒരു മാസമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം സംസ്കരിക്കാൻ സഹായത്തിനായി ഗ്രാമപഞ്ചായത്തംഗം അജികുമാർ കല്ലുംപറമ്പിലിൻ്റെ നേതൃത്വത്തിൽ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ സഹായം തേടിയെങ്കിലും അവർ സഹകരിച്ചില്ല.

പഞ്ചായത്തിൻ്റെ ശ്മശാനത്തിൽ സംസ്കരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചെങ്കിലും അതു പിന്നോക്ക വിഭാഗക്കാർക്കായുള്ള ശ്മശാനമായതിനാൽ സാധിച്ചില്ല. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ഗോപാലകൃഷ്ണൻ ഭാര്യയ്ക്കും മകനുമൊപ്പമാണു താമസിച്ചിരുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: