Home ഇന്ത്യ നിക്ഷേപത്തട്ടിപ്പു കേസിൽ എം.സി.കമറുദ്ദീൻ എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി

നിക്ഷേപത്തട്ടിപ്പു കേസിൽ എം.സി.കമറുദ്ദീൻ എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി

by Sruthi Bhat Kadambery

മലപ്പുറം: നിക്ഷേപത്തട്ടിപ്പു കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീനെതിരെ മുസ്ലീം ലീഗ് അച്ചടക്ക നടപടിയെടുത്തു. സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.

നടപടിയുടെ ഭാഗമായി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി. ലീഗിൻ്റെ വർക്കിംഗ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുപ്പിക്കില്ല. തട്ടിപ്പുമായി ബന്ധമുള്ള മറ്റംഗങ്ങളും സ്ഥാനമൊഴിയണമെന്നും യോഗം തീരുമാനിച്ചു. കമറുദ്ദീൻ തട്ടിപ്പോ വഞ്ചനയോ നടത്തിയിട്ടില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാപനം നഷ്ടത്തിലായെന്നു കമറുദ്ദീൻ പാർട്ടിയെ അറിയിച്ചതു അംഗീകരിച്ച യോഗം സ്ഥാപനത്തിൻ്റെ ആസ്തി ബാധ്യതകൾ ഈ മാസം 30നു മുമ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. 6 മാസത്തിനുള്ളിൽ നിക്ഷേപകർക്കു പണം മടക്കി നല്കണമെന്നും പാർട്ടി കമറുദ്ദീനോട് ആവശ്യപ്പെട്ടു. മധ്യസ്ഥതയ്ക്ക് ജില്ലാ ട്രഷററെയും നിയോഗിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: