Home ഇന്ത്യരാഷ്ട്രീയം സർക്കാരിന്റെ ജന സ്വീകാര്യതയിൽ പ്രതിപക്ഷത്തിന് വെപ്രാളം: എം വി ഗോവിന്ദൻ

സർക്കാരിന്റെ ജന സ്വീകാര്യതയിൽ പ്രതിപക്ഷത്തിന് വെപ്രാളം: എം വി ഗോവിന്ദൻ

by Web Desk

കണ്ണുർ: കേരളത്തിൽ ഭരണത്തുടർച്ചയുടെ പ്രതീതിയുളവാക്കുംവിധം ജനമനസ്സുകളിൽ ഇടംനേടാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞതാണ് സകല കമ്യൂണിസ്റ്റുവിരുദ്ധരെയും അലോസരപ്പെടുത്തുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ. എന്ത് അസംബന്ധം പറയാനും മടിയില്ലാത്തവരായി കോൺഗ്രസും ബിജെപിയും ചില മാധ്യമങ്ങളും മാറി. ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി സി പി എം ഫെയ്സ് ബുക്ക് പേജിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ കള്ളപ്രചാരണം നടത്തുക, പുകമറ സൃഷ്ടിക്കുക, വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുക – എന്നീ പരിപാടിയാണ് പ്രതിപക്ഷം ആസൂത്രിതമായി നടപ്പാക്കുന്നത്. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ബിജെപിയും എല്ലാം ചേർന്നുള്ള വലിയൊരു നീക്കമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്‌ നടത്തുന്നത്‌.സംസ്ഥാനത്തെ 54 ലക്ഷം പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ 1400 രൂപയായി വർധിപ്പിച്ച് മാസാമാസം വീട്ടിലെത്തിച്ചുനൽകുന്നത് നിസാര കാര്യമല്ല. യുഡി എഫ് കാലത്ത് 600 രൂപയായിരുന്നു പെൻഷൻ. അതുപോലും പത്തും പതിനഞ്ചും മാസം വരെ കുടിശ്ശികയായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ കുതിപ്പും ലൈഫ് പദ്ധതിയിലൂടെ ഭവനരഹിതർക്കു മുഴുവൻ വീടു ലഭ്യമാക്കുന്നതും പ്രതിപക്ഷത്തിന്‌ സഹിക്കാനാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: