Home ഇന്ത്യ ‘സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; തേജസ്വി സൂര്യ പാര്‍ലമെന്റില്‍

‘സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്; തേജസ്വി സൂര്യ പാര്‍ലമെന്റില്‍

by etodaymalayalam

ന്യൂഡൽഹി:  സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പാർലമെന്റിൽ ബി.ജെ.പി അംഗം തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലും അഴിമതി ഉണ്ടായി. സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു. കർണാടയകിലെ ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം  മുഖ്യമന്ത്രിയുടെഓഫീസിലേക്ക് നീണ്ടപ്പോള്‍ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ പോലും പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നു. കൊറോണ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ സർക്കാർ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കിംങ് ജോങ് ഉന്നിനെ പോലെയാണ് പിണറായി വിജയന്‍ സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: