Home കേരളം സ്വര്‍ണകള്ളക്കടത്ത് കേസ്; ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്

സ്വര്‍ണകള്ളക്കടത്ത് കേസ്; ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്

by etodaymalayalam

തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ടറ്റിന്റെ നോട്ടീസ്.. സ്വപ്‌നയ്ക്ക് വീസ സ്റ്റാപിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

ഇന്നലെയായിരുന്നു ബിനീഷ് കോടിയേരിക്ക് നോട്ടീസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയിരുന്നു. ബിനീഷിന് ഹാജരാകാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും അദ്ദേഹം സ്ഥലത്തില്ലെന്നുമായിരുന്നു ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ അറിയിച്ചത്. എന്നാല്‍ ബിനീഷ് ഉള്ള സ്ഥലം അറിയിച്ചാല്‍ അവിടെ എത്തിക്കോളാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയായിരുന്നു.

സ്വപ്‌ന സുരേഷിന് സാമ്പത്തികമായി ചില കമ്മീഷനുകള്‍ ലഭിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് സെന്ററുകളിലെ കരാറുകാരില്‍ നിന്നുമാണ് ഇത്തരത്തില്‍ കമ്മീഷനുകള്‍ ലഭിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു ഏജന്‍സിയില്‍ ബിനീഷ് കോടിയേരിക്ക് മുതല്‍ മുടക്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് വിവരം ലഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: