Home Breaking News സ്വപ്‌നയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടോ? ഒന്നും ഓര്‍മിക്കാന്‍ കഴിയാതെ ശിവശങ്കര്‍

സ്വപ്‌നയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടോ? ഒന്നും ഓര്‍മിക്കാന്‍ കഴിയാതെ ശിവശങ്കര്‍

by Web Desk

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധുപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലറ്റും തമ്മില്‍ ഉള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയിരുന്നു താനെന്ന് എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കാന്‍ എം ശിവശങ്കര്‍ തയ്യാറായിട്ടില്ല .
2017 ക്ലിഫ് ഹൗസില്‍ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓര്‍മയില്ല. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: