Home കേരളം സ്വപ്നയ്ക്കും റമീസിനും ഒരേസമയം ചികിത്സ; ജയില്‍ വകുപ്പ് വിശദീകരണം തേടി

സ്വപ്നയ്ക്കും റമീസിനും ഒരേസമയം ചികിത്സ; ജയില്‍ വകുപ്പ് വിശദീകരണം തേടി

by etodaymalayalam

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും കെടി റമീസിനും ഒരേ ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിൽ ജയിൽ വകുപ്പ് വിശദീകരണം തേടി. വിയ്യൂർ സെൻട്രൽ ജയിൽ ഹൈ സെക്യൂരിറ്റ് സൂപ്രണ്ട്, വനിതാ ജയിൽ സൂപ്രണ്ട് എന്നിവരോടാണ് വിശദീകരണം തേടിയത്. ഡോക്ടർമാരുടെ ഉൾപ്പെടെ മൊഴി എടുത്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശം.

ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് സ്വപ്നയ്ക്ക് നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയത്. റമീസിന് വയറുവേദനയെ തുടർന്നാണ് ചികിത്സയ്ക്കെത്തിയത്. ഇരുവരേയും തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുവന്നത്. നെഞ്ചുവേദനയെ തുടർന്ന് നേരത്തേയും സ്വപ്നയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെതിനെ തുടർന്ന് ആറ് ദിവസത്തിന് ശേഷം വിട്ടയച്ചു. സ്വപ്നയെ ആശുപത്രിയിൽ എത്തിച്ച് അരമണിക്കൂറിനകം റമീസിനേയും വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെയും ഒരുമിച്ച് ചികിത്സയ്ക്കെത്തിച്ചതിൽ അസ്വഭാവികത ഉണ്ടെന്ന് തോന്നിയതിനെ തുടർന്നാണ് ജയിൽവകുപ്പ് വിശദീകരണം തേടിയത്.

അതേസമയം സ്വപ്ന സുരേഷിനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. സ്വപ്ന സുരേഷിന് എക്കോ ടെസ്റ്റ് നടത്തി. ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: