Home ഇന്ത്യസാമൂഹികം സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

by Web Desk

ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായ ‘സൂഫിയും സുജാതയു’മാണ് ഷാനവാസിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ജാതിവര്‍ഗ വിവേചനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍്റെ സംവിധാനവും തിരക്കഥാ രചനയും ഷാനവാസ് തന്നെയായിരുന്നു നിര്‍വ്വഹിച്ചത്. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: