Home ഇന്ത്യസാമൂഹികം സാന്റിയാഗൊ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സാന്റിയാഗൊ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

by Web Desk

സാന്റിയാഗൊ: മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇപ്പോള്‍ മൃഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
സാന്റിയാഗൊ മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള 8 ഗൊറില്ലകള്‍ക്ക് ജനുവരി ആദ്യവാരം കൊറോണ വൈറസ് കണ്ടെത്തിയതായി മൃഗശാല അധികൃതര്‍ വെളിപ്പെടുത്തി. ഇതില്‍ രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്19 രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങള്‍ക്കും ഇത് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാല അധികൃതര്‍.അല്പം ശ്വാസതടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതര്‍ പറയുന്നു. ഈ ഗൊറില്ലകളെ ക്വാറന്റീന്‍ ചെയ്‌തെന്ന് മൃഗശാല എക്‌സി.ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ അറിയിച്ചു. മൃഗശാലയിലെ കോവിഡ് പോസിറ്റീവായ ജീവനക്കാരനില്‍ നിന്നായിരിക്കാം ഗൊറില്ലകള്‍ക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.
അമേരിക്കയില്‍ ആദ്യമായാണ് ഗൊറില്ലകളില്‍ കോവിഡ്19 സ്ഥിരീകരിക്കുന്നത്. പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് ബ്രോണ്‍സ് മൃഗശാലയിലെ ടൈഗറിനും കോവിഡ്19 സ്ഥിരീകരിച്ചിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: