Home കേരളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ആറുമാസം കൂടി തുടരും; തുകയ്ക്ക് 9 ശതമാനം പലിശ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ആറുമാസം കൂടി തുടരും; തുകയ്ക്ക് 9 ശതമാനം പലിശ

by etodaymalayalam

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക്. ആറുമാസത്തേക്കുകൂടിയാണ് ശമ്പളം പിടിക്കുന്നത് തുടരുന്നത്. പിടിക്കുന്ന തുക ട്രഷറിയില്‍ നിഷേപിക്കുമെന്നും തുകയ്ക്ക് ഒന്‍പത് ശതമാനം പലിശ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. ജീവനക്കാരുടെ വിവിധ സംഘടനകളെ മന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ പിടിക്കുന്ന തുക ഏപ്രില്‍ മാസത്തില്‍ പലിശയടക്കം തിരിച്ചുനല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൊവിഡ് ദുരിതാശ്വാസത്തിനായാണ് ഉദ്യോഗസ്ഥരുടെ ആറുദിവസത്തെ ശമ്പളം വീതം സര്‍ക്കാര്‍ പിടിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷംവരെയുണ്ടായിരുന്ന ശൂന്യവേതന അവധി അഞ്ച് വര്‍ഷമായി ചുരുക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. നിലവില്‍ അവധിയില്‍ തുടരുന്നവര്‍ക്ക് തിരിച്ച് സര്‍വ്വീസില്‍ പ്രവേശിക്കാന്‍ സാവകാശം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരു വർഷത്തേക്ക് സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ പാടില്ല എന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നിലവിലുള്ള ചെലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ തുടരാനും തീരുമാനമായി. പുതിയ ഫർണിച്ചർ, വാഹനങ്ങൾ എന്നിവ വാങ്ങുന്നത് ഒഴിവാക്കണമെന്നും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: