ന്യൂഡൽഹി: സബർബൻ ട്രെയിനുകൾ ഉൾപ്പടെയുളള ഉടനെയുണ്ടാകില്ലെന്നു റെയിൽവേ മന്ത്രാലയം അറിയിച്ചു. എന്നാൽ, നിലവിലുള്ള 230 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരും.
കോവിഡ് വ്യാപനത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ പൊതുഗതാഗത സംവിധാനത്തിന് ഓഗസ്റ്റ് 12 വരെ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നത്. ഇതിൻ്റെ ഭാഗമായാണ് ട്രെയിൻ ഗതാഗതവും നിർത്തിവച്ചത്. ഇനിയൊരറിയിപ്പുണ്ടായതിനു ശേഷമേ ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ പുനരാരംഭിക്കുകയുള്ളൂ എന്നാണ് മന്ത്രാലയം ഇന്നറിയിച്ചിട്ടുള്ളത്.
എന്നാൽ, മുംബെയിൽ അവശ്യ സേവന മേഖലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കായി സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമുള്ള മുംബൈ ലോക്കൽ ട്രെയിനുകൾ സർവീസ് തുടരും.
മാർച്ച് 25 മുതൽ രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവച്ചിരുന്നു. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനായി നിയന്ത്രണങ്ങളോടെ ശ്രമിക് ട്രെയിൻ സർവീസുകൾ മാത്രമാണ് നടത്തുന്നത്.