Home Breaking News ഷോളയാർ ഡാം തുറക്കാൻ കലക്ടറുടെ അനുമതി

ഷോളയാർ ഡാം തുറക്കാൻ കലക്ടറുടെ അനുമതി

by Web Desk

തൃശൂർ: കേരള ഷോളയാർ ഡാമിൽ നിലവിലെ ജലനിരപ്പ് 2,662 അടിയായതിനാലും തെക്ക് കിഴക്ക് അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ തമിഴ്‌നാട്, വാൽപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമാണ് ഇടമലയാർ ഡാം റിസർച്ച് ആന്റ് സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഡാം തുറക്കാൻ അനുമതി തേടിയത്. ഡാം തുറന്ന് അധികജലം പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാണ്   ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അനുമതി നൽകി.

അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മൽസ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തിയും ജില്ലാ കലക്ടർ ഉത്തരവിട്ടു.കേരള ഷോളയർ ഡാം തുറക്കുമ്പോൾ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: