Home ഇന്ത്യ ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തണം: കപില്‍ സിബല്‍

ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തണം: കപില്‍ സിബല്‍

by Sruthi Bhat Kadambery

ന്യൂഡൽഹി: കോൺഗ്രസ്സ് പുനഃസംഘടനയിൽ മുതിർന്ന നേതാക്കളിലെ അതൃപ്തി പരസ്യമാകുന്നു. ഇതു വെളിപ്പെടുത്തുന്നതാണ് മുതിർന്ന നേതാവ് കപിൽ സിബൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖം. നേതൃമാറ്റം ആവശ്യപ്പെട്ടു സോണിയാഗാന്ധിയ്‌ക്കു കത്തയച്ച 23 പ്രമുഖ നേതാക്കളിലൊരാളാണ് കപിൽ സിബൽ.

ഭാരവാഹികളെ പ്രവർത്തകർ തിരഞ്ഞെടുക്കുന്നതിനു പകരം ശുപാർശയാണ് രീതിയെങ്കിൽ പാർട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലത്. പാർട്ടിയിൽ തിരഞ്ഞെടുപ്പു വേണ്ടെന്നാണു ഹൈക്കമാൻഡിൻ്റെ തീരുമാനമെങ്കിൽ അങ്ങനെതന്നെ മുന്നോട്ടു പോകണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള 52 സീറ്റുകൾക്ക് പകരം 272ൽ വിജയം ഉറപ്പാക്കാൻ കോൺഗ്രസിന് സാധിക്കണം. അങ്ങനെ സംഭവിച്ചാൽ താനൊരുപാടു സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പാർട്ടിയുടെ ഭരണഘടന പ്രകാരമല്ല എഐസിസി തിരഞ്ഞെടുപ്പു നടന്നത്. ബ്ലോക്ക്തലം മുതൽ തിരഞ്ഞെടുപ്പു നടത്തണമെന്നാണു പാർട്ടി ഭരണഘടന അനുശാസിക്കുന്നത്. അതിൽ കൂടുതലൊന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഭരണഘടന പിന്തുടരണമെന്നു മാത്രമാണു ഞങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടത്’. കപിൽ സിബൽ പറഞ്ഞു.

ഇതിനിടെ, കോൺഗ്രസിൽ സമ്പൂർണ നേതൃമാറ്റം ആവശ്യപ്പെട്ടു സോണിയയ്ക്കു കത്തയച്ചവർ വീണ്ടും യോഗം ചേർന്നു. ഈ യോഗത്തിൽ മറ്റു ചില നേതാക്കളും പങ്കെടുത്തതായാണ് അറിയുന്നത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾക്കു ഗുണം ചെയ്യുന്നതല്ല ഇപ്പോഴുണ്ടായ പുനഃസംഘടനയെന്ന് ഇവർ വിലയിരുത്തിയതായും സൂചനയുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: