Home ഇന്ത്യസാമൂഹികം വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ ഇന്ന് സമാപിക്കും

വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ ഇന്ന് സമാപിക്കും

by Web Desk

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ സ്വീകരണം നൽകി.ക്രിസ്തുരാജ സന്നിധിയിൽനിന്നും ആരംഭിച്ച് ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി വഴി പ്രദക്ഷിണം തിരിച്ചെത്താൻ രണ്ടുമണിക്കൂറിലേറെ വേണ്ടിവന്നു. ഇടവക വികാരിയും സഹവികാരിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും അൾത്താര ബാലകരും പ്രദക്ഷിണത്തിൽ അണിനിരന്നു.കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പ്രദക്ഷിണത്തിന് ഭക്തജനങ്ങളെ അനുവദിച്ചില്ല.

അവർ സാമൂഹിക അകലം പാലിച്ച് റോഡിന് ഇരുവശവും കത്തിച്ച മെഴുകുതിരികളേന്തി പ്രദക്ഷിണത്തിന് വരവേല്പ് നൽകി.വിപുലമായ ഭക്തികർമങ്ങളോടെ ഞായറാഴ്ച തിരുനാൾ സമാപിക്കും.രാവിലെ 6.30നും 8നും, 9.30നും ദിവ്യബലി, 11ന്‌ ഇംഗ്ലീഷിലും, 3.30ന് സിറൊ മലബാർ ക്രമത്തിലും ദിവ്യബലി അർപ്പിക്കും. വൈകീട്ട് 5.30ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി തിരുനാൾ സമാപിക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: