Home കേരളം വെഞ്ഞാറമൂട് കൊലയിൽ സിബിഐ അന്വേഷണം വേണ്ട;സിപിഎം

വെഞ്ഞാറമൂട് കൊലയിൽ സിബിഐ അന്വേഷണം വേണ്ട;സിപിഎം

by etodaymalayalam

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കോൺഗ്രസ് ആവശ്യത്തിനെതിരെ സി.പി.എം. പ്രതികളായി വരാൻ സാധ്യതയുള്ള നേതാക്കളെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ കോൺഗ്രസ് അനുകൂല സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാംപത്തികളാക്കാൻ കെ.പി.സി.സി പ്രസിഡന്റ് ശ്രമിക്കുകയാണെന്നും ദേശാഭിമാനി ലേഖനത്തിൽ കോടിയേരി ആരോപിച്ചു.

സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ചടയൻ ഗോവിന്ദൻ അനുസ്മരണ ലേഖനത്തിലാണ് കോടിയേരിയുടെ ഗുരുതര ആരോപണങ്ങൾ. നാടിന്റെ സമാധാനം തകർക്കാൻ കോൺഗ്രസ് കൊലക്കത്തിക്ക് മൂർച്ച കൂട്ടിയിരിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിലെ പ്രതികളുടെ കോൺഗ്രസ് ബന്ധം പുറത്തുവന്നിട്ടും പ്രതികളെ കെ.പി.സി.സി നേതൃത്വം സംരക്ഷിക്കുകയാണ്. കോൺഗ്രസിന്റെ ഹീനമായ നെറികേടുകൾ അരങ്ങു തകർക്കുകയാണെങ്കിലും ഭൂമിയോളം ക്ഷമിക്കുകയാണ് സി.പി.എം.കൊലയ്ക്ക് കൊല, ചോരയ്ക്ക് ചോര എന്ന നയം സി.പി.എം സ്വീകരിക്കില്ല. പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേരള പൊലീസിന് കഴിയുമെന്നും കോടിയേരി പറഞ്ഞു. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സി.ബി.ഐയേക്കാൾ മികവ് കേരള പൊലീസിനുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: