Home ഇന്ത്യകുറ്റകൃത്യം വീണ്ടും മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; വളർത്തു പൂച്ചയെ പൊള്ളലേൽപ്പിച്ച് കൊന്നു

വീണ്ടും മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; വളർത്തു പൂച്ചയെ പൊള്ളലേൽപ്പിച്ച് കൊന്നു

by Web Desk

കോഴിക്കോട്: വളര്‍ത്ത് പൂച്ചയെ പൊള്ളലേല്‍പ്പിച്ച്  കൊന്നു. താമരശേരി കോരങ്ങാട് റഹ്മത്ത് മസ്ജിദിന് സമീപം താമസിക്കുന്ന അബൂബക്കര്‍ സിദ്ദീഖിന്‍റെ ഇരുപതിനായിരത്തില്‍ അധികം രൂപ വിലയുള്ള വളര്‍ത്ത് പൂച്ചയെ കാണാതായത് കഴിഞ്ഞ ഒന്നാം തിയതിയാണ്. പല വഴിക്ക് അന്വേഷിച്ചെങ്കിലും പൂച്ചയെ കണ്ടെത്താന്‍ സിദ്ദീഖിന് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച്ച പുലര്‍ച്ചെ സിദ്ദീഖിന്‍റെ അയല്‍വാസിയുടെ വീടിന് സമീപത്തായി പൂച്ചയെ കണ്ടെത്തി. ദേഹമാസകലം പൊള്ളലേറ്റ് ദേഹത്തും വായിലും പുഴുവരിച്ച നിലയിലായിരുന്നു പൂച്ച.

അയല്‍വാസി രാവിലെ തന്നെ പൂച്ചയെ സിദ്ദീഖിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടനെ തന്നെ വയനാട് പൂക്കോട് വൈറ്റനറി കോളെജില്‍ എത്തിച്ച് പൂച്ചയ്ക്ക് ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരത്തോടെ ചത്തു. തിളച്ച വെള്ളമോ, രാസ ലായനിയോ ദേഹത്ത് ഒഴിച്ചതിനാലാവാം ഈ രൂപത്തില്‍ പൊള്ളലേറ്റതെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സിദ്ദീഖ്, താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി.

പൂച്ചയേയും, വളര്‍ത്തുമൃഗങ്ങളേയും പരിപാലിക്കുന്നത് വിനോദമാക്കിയ അബൂബക്കര്‍ സിദ്ദീഖിന് ഇവയുടെ വില്‍പ്പനയുമുണ്ട്. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആരോ മനഃപൂര്‍വ്വം ചെയ്തതാണിതെന്ന്  സിദ്ദീഖ് പറഞ്ഞു. വീട്ടിലെ കിണറിലെ മത്സ്യങ്ങളും ചത്തുപൊങ്ങിയതായി ഇന്നലെ രാവിലെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂച്ചയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലീസ് തുടര്‍നടപടി സ്വീകര

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: