Home ഇന്ത്യ വീണ്ടും ബലാത്സംഗക്കൊല: 12 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

വീണ്ടും ബലാത്സംഗക്കൊല: 12 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

by etodaymalayalam

റാഞ്ചി : രാജ്യത്തെ ഞെട്ടിച്ചു കൊണ്ടു വീണ്ടും ബലാൽസംഗക്കൊല. ജാർഖണ്ഡിൽ ആണ് പന്ത്രണ്ട് വയസ്സ് കാരിയെ ബലാത്സംഗം ചെയ്തു കൊന്നത്. പെൺകുട്ടി ട്യൂഷന് പോകുന്നതിനിടെ ആണ് സംഭവം നടന്നത്. ഒരാഴ്ചക്കിടെ ജാർഖണ്ഡിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കൊലയാണിത്.കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു ഉത്തരവിറക്കി. രാവിലെ ട്യൂഷന് ക്ലാസിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടി തിരിച്ച്‌ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നാണ് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തിത്. തുടര്‍ന്ന് പരിസരത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി ബന്ധുക്കള്‍ പറയുന്നു.കൂട്ട ബലാത്സംഗത്തിൽ സംശയം ഉണ്ടെന്നും ബന്ധുക്കൾ പരാതി പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: