Home കൂടുതൽSpecial Plus വിശപ്പടക്കാൻ വഴിയില്ലാതെ; ലൈംഗിക തൊഴിലാളികൾ

വിശപ്പടക്കാൻ വഴിയില്ലാതെ; ലൈംഗിക തൊഴിലാളികൾ

by By Agencies

 

 

കൊറോണ വ്യാപനമാണ്  1500 പേരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയത്. മാർച്ചിലാണ് ബംഗ്ലാദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ദൗലത്ദിയ വേശ്യാലയത്തിൽ മാത്രം 1500 സ്ത്രീകളാണുള്ളത്. ഒരു ദിവസം 3000ത്തോളം പേർ എത്തുമായിരുന്ന വേശ്യാലയം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് എല്ലാവരും.

2000ത്തിലാണ് ബംഗ്ലാദേശിൽ വേശ്യാലയങ്ങളുടെ പ്രവർത്തനം നിയമവിധേയമായത്. വേശ്യാലയം അടച്ചിട്ടിരിക്കുകയാണ്. പുറത്തുനിന്ന് ആർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. വരുമാനമൊന്നുമില്ലാതെയായതോടെ ജീവിതം ദുരിതപൂർണമായി. സർക്കാരും പൊലീസും സന്നദ്ധ സംഘടനകളും ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.\

12 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വേശ്യാലയത്തിൽ 1500 സ്ത്രീകളാണ് ഉള്ളത്. നിരവധി സ്ത്രീകളാണ് ഇവിടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇതിൽ മുന്നൂറോളം പേർ ആറുവയസിൽ താഴെയുള്ളവരാണ്.

ഈ സ്ഥിതി തുടർന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ വിശന്ന് മരിക്കുന്ന സ്ഥിതിയുണ്ടാകു0. തങ്ങളുടെ ജോലിയിലേക്ക് കുട്ടികളും വരരുതെന്ന് ആഗ്രഹിക്കുന്ന ചിലർ കുട്ടികളെ പുറത്തുള്ള അഭയകേന്ദ്രങ്ങളിലേക്ക് അയച്ചു.

ഉച്ചകഴിയുന്നതോടെ സ്ത്രീകളും പെൺകുട്ടികളും വേശ്യാലയത്തിന് മുന്നിലെ ഇടവഴികളിൽ കസ്റ്റമേഴ്സിനെ പിടിക്കാനെത്തും. വിലപേശി ഉറപ്പിച്ചാൽ ചെറുമുറികളിലേക്ക് കൊണ്ടുപോകും. ഒരു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നതിന് 150 രൂപയാണ് നൽകേണ്ടത്. ഒരു രാത്രി മുഴുവൻ ചെലവിടാൻ 1500 രൂപയും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: