Home കേരളം വിവാദങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീല്‍

വിവാദങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീല്‍

by etodaymalayalam

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ രാജിയാവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീല്‍. മലപ്പുറം വളാഞ്ചേരി കാവുംപുറം സ്വദേശി രഞ്ജിത്ത് – ഷിബില ദമ്പതികളുടെ കുഞ്ഞിന്റെ ചോറൂണാണ് മന്ത്രിയുടെ വീട്ടില്‍ നടന്നത്. കുഞ്ഞിന് ആദം ഗുവേര എന്ന് മന്ത്രി പേരിട്ടു. കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തെരഞ്ഞെടുത്തത് മന്ത്രി കെ.ടി ജലീലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സജീവ സിപിഎം പ്രവര്‍ത്തകനാണ് രഞ്ജിത്ത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: