Home കേരളം വിക്ടർ ടി. തോമസിനെതിരെയുള്ള പോലീസ് കൈയേറ്റം ആസൂത്രീതം :
ഏ. ഏ. അസീസ്.

വിക്ടർ ടി. തോമസിനെതിരെയുള്ള പോലീസ് കൈയേറ്റം ആസൂത്രീതം :
ഏ. ഏ. അസീസ്.

by etodaymalayalam

വിക്ടർ ടി. തോമസിനെതിരെയുള്ള പോലീസ് കൈയേറ്റം ആസൂത്രീതം :
ഏ. ഏ. അസീസ്.

പത്തനംതിട്ട : ആരബിൾ ഭൂമിയുമായി ബന്ധപ്പെട്ട റാന്നി ഡി.എഫ്.ഒയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകിയ യു.ഡി. എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസിനെതിരെയുള്ള റാന്നി എസ്.ഐയുടെ കൈയേറ്റം ആസൂത്രിതമാണെന്ന് ആർ. എസ്.പി. സംസ്ഥാന സെക്രട്ടറി ഏ .ഏ .അസീസ് ആരോപിച്ചു.

യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി .തോമസിനുനേരെ നടന്ന പോലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച്
യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ അടിച്ചമർത്താനുള്ള നീക്കം സംസ്ഥാനത്ത് വിലപ്പോവില്ല .ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ജനകീയ നേതാക്കളെ കടന്നാക്രമിക്കുന്ന സംഭവം ഏകാധിപത്യ ശൈലിയാണ്. സംസ്ഥാന സർക്കാരിലും അവരുടെ നേതാക്കളിലും ,
ബന്ധുകളിലും പടർന്നു പിടിച്ചിരിക്കുന്ന അത്യാർത്തിയുടെ ഫലമാണ് ഇന്ന് അവർ അകപ്പെട്ടിരിക്കുന്ന കള്ളക്കടത്തുകേസും ,
അഴിമതിയുമെന്ന് ഏ.ഏ. അസീസ് ചൂണ്ടിക്കാട്ടി .
വിക്ടർ ടി. തോമസിനെ ആക്രമിച്ച റാന്നി എസ്.ഐയെ സർവ്വീസ് നിന്ന് സസ്പെന്റ് ചെയ്യണമെന്നും ഏ.ഏ. അസീസ് ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി. മോഹൻരാജ് ,കേരള കോൺഗ്രസ്സ് ഉന്നതാധികാര
സമതിയംഗം പ്രൊഫ .ഡി.കെ. ജോൺ , മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് ടി.എം. ഹമീദ് , കെ.പി.സി.സി. സെക്രട്ടറി റിങ്കുചെറിയാൻ ,
ആർ.എസ്.പി ജില്ല സെക്രട്ടറി അഡ്വ.ജോർജജ് വർഗീസ് ,കേരള കോൺഗ്രസ്സ് ( ജേക്കബ്) ജില്ല പ്രസിഡന്റ് സനോജ് മേമന , ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി ശ്രീശ്രീകോമളൻ ,
എബ്രഹാം കലമണ്ണിൽ , അഡ്വ. ഏ. സുരേഷ്കുമാർ , അഡ്വ.സോജി മെഴുവേലി , അഡ്വ. ബാബു വർഗ്ഗീസ് , ജോർജ്ജ് മാത്യൂ ,റോയി ചാണ്ട പിള്ള, അഡ്വ. പി.ജി. പ്രസന്നകുമാർ , അഡ്വ. ടി. സി വിജയൻ , സാമുവൽ കിഴക്കുപുറം , സലിം പി.
ചാക്കോ ,കെ .എസ് . ജോസ് ,വി.ആർ. രാജേഷ് ,അബ്ദുൾ കലാം ആസാദ്, സൂസൻ ജോർജ് , തോമസ് ജോസഫ് ,ടി.എം.
സുനിൽകുമാർ , കുഞ്ഞുമോൻ
കെങ്കിരേത്ത് , അഡ്വ.മഞ്ചു കെ. നായർ , ദീപു ഉമ്മൻ, സണ്ണി ചിറ്റാർ
പ്രസംഗിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: