Home കേരളം വാരിക്കാട്ട് മഠത്തിൽ വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി

വാരിക്കാട്ട് മഠത്തിൽ വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി

by etodaymalayalam

കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി കെ ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായി തിരഞെടുത്തത്. 2005 മുതൽ 2006 വരെ മാളികപ്പുറം മേൽശാന്തിയായിരുന്നു. അന്നുമുതലുള്ള പ്രാർത്ഥനയുടെ ഫലമാണ് തനിക്ക് ലഭിച്ചതെന്നും, തടസകാലത്ത് പുതിയ പ്രതീക്ഷ നൽകുന്നതാണ് തൻ്റെ നിയോഗം എന്നും മഹാമാരിയിൽ നിന്നും ജനങ്ങളെ ധർമ്മശാസ്താവ് സംരക്ഷിക്കട്ടെ എന്നുമായിരുന്നു ജയരാജ് പോറ്റിയുടെ പ്രതികരണം.

ഭഗവതിയുടേയും ഭഗവാൻ്റെയും അനുഗ്രമാണ് എല്ലാം എന്നായിരുന്നു മാളികപ്പുറം മേൽശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ട അങ്കമാലി മൈലക്കോടത്ത് മന രജികുമാറിൻ്റെ പ്രതികരണം.

അതേസമയം, കർശന നിയന്ത്രണങ്ങളോടെയാണ് തുലാമാസ പുജക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്ച്വൽ ക്യൂവിൽ ബുക്ക് ചെയ്ത 250 പേർക്ക് മാത്രമാണ് ഒരു ദിവസം ദർശനം. തുലാമാസ പൂജകൾ പൂർത്തിയാക്കി 21 ന് വൈകിട്ട് നടയടയ്ക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: