Home ഇന്ത്യകുറ്റകൃത്യം വായിൽ തുണി തിരുകി, കട്ടിലിൽ കാലും കൈയും കെട്ടിയിട്ട് പീഡിപ്പിച്ചു; എഫ്ഐആർ പുറത്ത്

വായിൽ തുണി തിരുകി, കട്ടിലിൽ കാലും കൈയും കെട്ടിയിട്ട് പീഡിപ്പിച്ചു; എഫ്ഐആർ പുറത്ത്

by Web Desk

തിരുവനന്തപുരം: കൊവിഡ് സർട്ടിഫിക്കറ്റിനെത്തിയ യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്‌ടർ അതിക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആർ. കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മർദിച്ചെന്നും എഫ്ഐആറിൽ പറയുന്നു. സെപ്റ്റംബർ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അകത്തുകടന്നയുടൻ ഇയാൾ യുവതിയെ മർദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

തുടർന്ന് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മണിക്കൂറുകളോളം പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടിൽ നിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. അവശയായനിലയിൽ വെള്ളറടയിലെ സഹോദരന്‍റെ വീട്ടിലേക്കാണ് പോയത്.

ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിയിലായതിനാൽ വെള്ളറട പൊലീസ് പാങ്ങോട് പൊലീസിന് പരാതി കൈമാറി. ഇതിനുപിന്നാലെയാണ് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: