Home Breaking News വരുമാനം കുറഞ്ഞതിന്‍റെ പേരില്‍ റദ്ദാക്കിയ ജനശതാബ്ദി, വേണാട് എക്സ്പ്രസ്സ്‌ തുടങ്ങിയ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് ജി ദേവരാജൻ കത്തയച്ചു

വരുമാനം കുറഞ്ഞതിന്‍റെ പേരില്‍ റദ്ദാക്കിയ ജനശതാബ്ദി, വേണാട് എക്സ്പ്രസ്സ്‌ തുടങ്ങിയ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് ജി ദേവരാജൻ കത്തയച്ചു

by Web Desk

കൊല്ലം:  വരുമാനം കുറഞ്ഞതിന്‍റെ പേരില്‍ റദ്ദാക്കിയ ജനശതാബ്ദി, വേണാട് എക്സ്പ്രസ്സ്‌ തുടങ്ങിയ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയതും സാമൂഹ്യ അകലം പാലിക്കുവാന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകളുമാണ് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമായത്‌. പരിമിതമായ ട്രെയിനുകളുടെ സമയക്രമം യാത്രക്കാര്‍ക്ക് അറിയാതെ പോകുന്നതും ഇതിനൊരു കാരണമാണ്. അണ്‍ലോക്ക് നാല് നിലവില്‍ വന്നതോടു കൂടി നിരവധി ആളുകള്‍ യാത്രക്കായി ട്രെയിനുകളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തില്‍ ലാഭനഷ്ടക്കണക്കുകള്‍ നോക്കാതെ സേവനമെന്ന നിലയില്‍ റെയില്‍വേ സര്‍വീസ് നടത്തേണ്ടതാണ്. അതിനു പകരം ഉള്ള ട്രെയിനുകള്‍ പോലും നിര്‍ത്തലാക്കുന്നത് യാത്രക്കാരെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ജനശതാബ്ദി, വേണാട് എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകള്‍ക്കു പുറമേ വടക്കുനിന്നും തെക്കുനിന്നും രാത്രികാല ട്രെയിനുകളും ആരംഭിക്കണം. തമിഴ്നാട്ടിലും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് മൂലം നിര്‍ത്തിവച്ച പല ട്രെയിനുകളും സര്‍വീസ് പുനരാരംഭിച്ചു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഇപ്പോഴും ട്രെയിനുകള്‍ റദ്ദാക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ദേവരാജന്‍ കത്തയച്ചു.

നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായി അനുവദിക്കപ്പെട്ട പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കവും കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയ്ക്ക് തെളിവാണെന്നും ഇതിനെതിരെ ബഹുജനരോഷം ഉയരണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: