Home ഇന്ത്യ ലഹരി മരുന്ന്, സ്വർണ്ണക്കടത്തു കേസ്: ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരായി

ലഹരി മരുന്ന്, സ്വർണ്ണക്കടത്തു കേസ്: ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരായി

by Sruthi Bhat Kadambery

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരി ലഹരി മരുന്ന്, സ്വർണ്ണക്കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരായി. കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിലാണു രാവിലെ ഇയാൾ ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നതിനായി സാവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിനീഷിൻ്റെ വക്കീലിൻ്റെ ആവശ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളിയിരുന്നു. ഇതേത്തുടർന്നാണു ചോദ്യം ചെയ്യലിനു ഹാജരായത്. സ്വർണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നുള്ള സംശയമാണ് ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

ലഹരിമരുന്നു സംഘങ്ങളും സ്വർണ്ണക്കടത്തു സംഘങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയിലും ബിനീഷിന്റെ പേരുണ്ട്.

ബിനീഷിൻ്റെ ബിനാമി സ്ഥാപനങ്ങളിലൊന്നായയ തിരുവനന്തപുരത്തെ യുഎഎഫ്എക്സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ബാംഗ്ലൂരിലും ഇയാൾക്കു 2 ബിനാമി സ്ഥാപനങ്ങളുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇടതു സർക്കാർ അധികാരമേറ്റ 2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്നു കണ്ടെത്തിയിരുന്നു. കമ്പനികളുടെ വരവ് ചിലവ് കണക്കുകൾ സമർപ്പിക്കാതിരുന്നതോടെ അവയുടെ ലൈസൻസും റദ്ദാക്കിയിരുന്നു. ഈ കമ്പനികൾ ഇപ്പോൾ പ്രവർത്തനരഹിതവുമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഈ കമ്പനികൾ രജിസ്റ്റർ ചെയ്തതെന്നതും അന്വേഷിക്കുന്നുണ്ട്. ഈ കമ്പനികൾ എന്തിനു വേണ്ടിയുണ്ടാക്കി ലക്ഷ്യം, ഈ കമ്പനികളുടെ മറവിൽ നടത്തിയ ഇടപാടുകൾ എല്ലാം അന്വേഷിക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: