Home ഇന്ത്യകുറ്റകൃത്യം റിയയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ

റിയയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ

by Web Desk

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുട്ടിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങളും സിനിമാ പ്രവർത്തകരും. മാധ്യമങ്ങൾക്കാണു പ്രധാനമായും വിമർശനം. റിയയെ വേട്ടയാടുകയാണെന്നാണ് പലരും പറയുന്നത്. ഹിന്ദി സിനിമയിലെ നിരവധി പേർ വേട്ടയാടൽ നടക്കുന്നുവെന്ന് ട്വിറ്ററിൽ ആരോപിക്കുന്നു. മാധ്യമ വിചാരണയാണു നടക്കുന്നതെന്നും ആരോപണം.

സോനം കപൂർ, വിദ്യാ ബാലൻ, തപ്സി പന്നു, അനുരാഗ് കശ്യപ്, ഷബനാ ആസ്മി, ഫർഖാൻ അക്തർ, സോയ ‍അക്തർ തുടങ്ങിയവർ പുരുഷമേധാവിത്വം തകർക്കാമെന്ന റിയയുടെ വാക്കുകൾക്ക് ഇൻസ്റ്റഗ്രാമിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വര ഭാസ്കർ, ദിയ മിർസ, റിച്ച ഛന്ദ തുടങ്ങിയ അഭിനേതാക്കളും റിയയ്ക്കു വേണ്ടി രംഗത്തുവന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: