ന്യൂഡൽഹി: 72-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്ക് ചേരാൻ ബംഗ്ലാദേശ് സൈന്യവും. ബംഗ്ലാദേശ് ആംഡ് ഫോഴ്സിലെ 122 അംഗങ്ങൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു.ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുക്കുന്നത്. രജ്പത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് സൈന്യം പങ്കെടുക്കും.
ബിഡി-08 റൈഫിളുകളുമായി 96 സൈനികർ പരേഡിൽ മാർച്ച് നടത്തുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിന്റെ ഗോൾഡൻ ജൂബിലി ഇരു രാജ്യങ്ങളും ചേർന്ന് ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് സൈന്യത്തെ പരേഡിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചത്