Home കൂടുതൽമറ്റുള്ളവ റഫാൽ ജെറ്റുകൾ ഇനി വ്യോമസേനയുടെ ഭാഗം

റഫാൽ ജെറ്റുകൾ ഇനി വ്യോമസേനയുടെ ഭാഗം

by Web Desk

അംബാല: ജൂലൈ അവസാനം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിച്ച അഞ്ചു റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കി മാറ്റുന്ന ഔദ്യോഗിക ചടങ്ങ് അംബാലയിലെ വ്യോമസേനാ താവളത്തിൽ രാവിലെ പത്തരയോടെ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലെയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ ചടങ്ങിനായി ന്യൂഡൽഹിയിലെത്തിയ പാർലെയുമായി രാവിലെ പാലം വ്യോമതാവളത്തിൽ രാജ്നാഥ് സിങ് ചർച്ച നടത്തി. ഫ്രഞ്ച് പ്രതിരോധ മന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി. ഇതിനു ശേഷമാണ് ഇരുവരും അംബാലയിലേക്കു തിരിച്ചത്.

പരമ്പരാഗത സർവ ധർമ പൂജ, ‍വ്യോമാഭ്യാസ പ്രകടനങ്ങൾ തുടങ്ങിയവ മെഗാ ചടങ്ങിന്‍റെ ഭാഗമായി നടന്നു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, എയർചീഫ് മാർഷൽ ആർകെഎസ് ബധൂരിയ, പ്രതിരോധ സെക്രട്ടറി അജയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10.20ന് അംബാല വ്യോമതാവളത്തിൽ എത്തിയ രാജ്നാഥിനെയും പാർലെയെയും ബിപിൻ റാവത്തും ബധൂരിയയും ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. 59,000 കോടി രൂപയ്ക്ക് 36 റഫാലുകൾ വാങ്ങാനുള്ള കരാർ ഒപ്പുവച്ച് നാലു വർഷത്തോളം കഴിഞ്ഞ ശേഷമാണ് ജൂലൈ 29ന് ആദ്യ ബാച്ചായി അഞ്ചു വിമാനങ്ങൾ എത്തിയത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: