Home കേരളം രാഹുല്‍ മൂന്ന് നാൾ കേരളത്തിൽ‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകൾ

രാഹുല്‍ മൂന്ന് നാൾ കേരളത്തിൽ‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകൾ

by etodaymalayalam

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. രാവിലെ 11. 15ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ വിമാനമിറങ്ങും. മലപ്പുറം കലക്ടറേറ്റിലെത്തി പന്ത്രണ്ടര മുതല്‍ ഒന്നര വരെ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ 3 നിയമസഭ മണ്ഡലങ്ങളിലെ എം.പി ഫണ്ട് വിനിയോഗവും വിലയിരുത്തും.

മലപ്പുറം ഗസ്റ്റ് ഹൗസിലാണ് ഉച്ചഭക്ഷണം. രണ്ടരക്ക് വയനാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച വയനാട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തിലും പങ്കെടുക്കും. ബുധനാഴ്ച മാനന്തവാടി ജില്ലാശുപത്രി സന്ദര്‍ശിച്ച ശേഷം കണ്ണൂര്‍ വിമാനത്താവളം വഴി മടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് രാഹുല്‍‌ ഗാന്ധിയുെട പരിപാടികളും യോഗങ്ങളും നടക്കുക.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: