Home ഇന്ത്യ രാജ്യത്തെ എല്ലാ കാറുകള്‍ക്കും എയര്‍ ബാഗ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കും

രാജ്യത്തെ എല്ലാ കാറുകള്‍ക്കും എയര്‍ ബാഗ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കും

by etodaymalayalam

രാജ്യത്ത് എല്ലാ കാറുകള്‍ക്കും എയര്‍ ബാഗ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കും. ഇക്കോണമി മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ കാറുകള്‍ക്കും മുന്‍ സീറ്റില്‍ യാത്രക്കാരുടെ ഭാഗത്ത് എയര്‍ ബാഗ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് വിജ്ഞാപനം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. 2019 ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ കാറുകളിലും ഡ്രൈവർ ഭാഗത്തേക്ക് എയർബാഗ് നിർബന്ധമാണ്. ഇതിന്റെ തുടർച്ചയായാണ് വഹനത്തിലെ മറ്റ് ഭാഗങ്ങളിലും എയർബാഗ് നിർബന്ധിതമാകുക. വാഹന മാനദണ്ഡങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്ന സാങ്കേതിക സമിതിയാണ് ഇക്കാര്യത്തിൽ മറ്റ് നടപടികൾ പൂർത്തിയാക്കി.

ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) ഭേദഗതി ചെയ്യുന്നതിന്റെ മുന്നോടിയായി സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. അപകടമുണ്ടായാൽ ജീവനക്കാരെ സുരക്ഷിതരാക്കുന്നതിന് വാഹന നിർമ്മാതാക്കൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് അനിവാര്യമായ സംവിധാനമായാണ് എയർ ബാഗുകൾ എല്ലാ യാത്രക്കാരെയും സുരക്ഷിതരാക്കാൻ ക്രമീകരിയക്കേണ്ടത്. ചെലവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്താൻ ഇനിമുതൽ നിർമ്മാതാക്കൾക്ക് കരട് വിജ്ഞാപനം അനുസരിച്ച് സാധിയ്ക്കില്ല. നിലവിലെ നിര്‍ദേശം ഡ്രൈവറിന്റെ സുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. അപകടങ്ങളില്‍ മുന്നിലെ യാത്രക്കാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: