Home കേരളം രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി

രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി

by etodaymalayalam

രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി. കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതി നിർദേശം. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് അങ്കണവാടികൾ അടച്ചിട്ടത്തോടെ മുലയൂട്ടുന്ന അമ്മമാർക്കും , കുഞ്ഞുങ്ങൾക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങൾ മുടങ്ങുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: