Home Breaking News രാജ്നാഥ് സിങ് ഇറാനിൽ

രാജ്നാഥ് സിങ് ഇറാനിൽ

by Web Desk

ടെഹ്റാൻ: മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇറാനിലെത്തി. ഇറേനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമീർ ഹിതാമിയുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ചർച്ചകളിലൂടെ പേർഷ്യൻ ഗൾഫ് രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം രാജ്നാഥ് അഭിപ്രായപ്പെട്ടിരുന്നു.

മോസ്കോയിൽ ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിനു ശേഷമാണ് രാജ്നാഥ് അവിടെ നിന്നു മടങ്ങിയത്. യോഗത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി ജന. വെയ് ഫെൻഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രിയുമായും രാജ്നാഥ് ചർച്ച നടത്തി.

ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് രാജ്നാഥ് ടെഹ്റാനിലെത്തിയിരിക്കുന്നത്. പേർഷ്യൻ ഗൾഫിൽ സംഘർഷത്തിന്‍റെ അലയൊലികളുണ്ട്. ഇസ്രയേലുമായി യുഎഇ സമാധാനക്കരാർ ഒപ്പുവച്ചതും നയതന്ത്രബന്ധം ആരംഭിച്ചതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളെയും പലസ്തീനെയും യുഎഇ വഞ്ചിച്ചുവെന്നാണ് ഇറാൻ പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്.

പേർഷ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സുഹൃത്തുക്കളാണ്. അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം. പരസ്പര ബഹുമാനം നിലനിർത്തിയുള്ള ചർച്ചകളാണു വേണ്ടത്- ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിൽ രാജ്നാഥ് പറഞ്ഞു.

 

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: