Home ഇന്ത്യസാമൂഹികം രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു; സംവിധായകൻ

രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു; സംവിധായകൻ

by Web Desk

സിസ്റ്റർ അഭയ കൊലക്കേസിന്‍റെ വിധി വന്നതിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ബോബൻ സാമുവൽ. റോമൻസ് എന്ന സിനിമയിൽ രണ്ടു കള്ളൻമാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്‍റെ പേരിൽ ബോബൻ സാമുവലിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ചിത്രത്തിനെതിരെ കത്തോലിക്ക സഭ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സഭ രംഗത്തെത്തിയത്. സിനിമയ്ക്കെതിരെ കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

എന്‍റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്‍റെ കാര്യമൊ കുലമഹിമയോ ആവശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി കാലമേ നന്ദി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: