ഹൈദരാബാദ്: രക്തസമ്മര്‍ദത്തെ തുടര്‍ന്ന് നടന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് രജനിക്ക് രക്തസമ്മര്‍ദം അനുഭവപ്പെടുന്നത്. അപ്പോളോ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡിസംബര്‍ 22 ന് കോവിഡ് -19 ന് അദ്ദേഹം ടെസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഹൈദരാബാദിലെ ഷൂട്ടിംഗ് സ്ഥലത്ത് ചില ക്രൂ അംഗങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു