Home ഇന്ത്യ മുൻ നാവികസേനാ ഓഫീസറെ ശിവസേന പ്രവർത്തകർ വീട്ടിൽ നിന്നു വിളിച്ചിറക്കി ക്രൂരമായി ആക്രമിച്ചു.

മുൻ നാവികസേനാ ഓഫീസറെ ശിവസേന പ്രവർത്തകർ വീട്ടിൽ നിന്നു വിളിച്ചിറക്കി ക്രൂരമായി ആക്രമിച്ചു.

by Sruthi Bhat Kadambery

മുംബൈ: വൃദ്ധനായ മുൻ നാവികസേനാ ഓഫീസറെ ശിവസേനാ ഗുണ്ടകൾ അതിക്രൂരമായി ആക്രമിച്ചു പരുക്കേല്പിച്ചു. കാന്തിവ് ലി (ഈസ്റ്റ്) താക്കൂർ കോംപ്ലക്‌സിൽ താമസിക്കുന്ന മദൻ ശർമ്മ(65)യാണു ശിവസെെെനികരുടെ ക്രൂരതയ്ക്കിരയായത്.

ഇന്നലെയാണു സംഭവം. ശിവസേന നേതാവ് കമലേഷ് കദമിൻ്റെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന ഗുണ്ടകൾ ശർമ്മയെ വീട്ടിൽ നിന്നു വിളിച്ചിറക്കിയാണ് ആക്രമിച്ചത്. ഇവരുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശർമ്മയെ പിന്തുടർന്നു പിടികൂടി വലിച്ചിഴച്ചു കൊണ്ടു വന്നാണ് ക്രൂരമായി മർദ്ദിച്ചത്. വലതുകണ്ണിനുൾപ്പെടെ സാരമായി പരുക്കേറ്റ ശർമ കാന്തിവ് ലി ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുണ്ടകൾക്കെതിരെ കേസെടുക്കാൻ പോലീസ് ആദ്യം തയ്യാറായില്ല. എന്നാൽ, ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ജനങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതതോടെ കേസെടുക്കാൻ പോലീസ് നിർബ്ബന്ധിതമാകുകയായിരുന്നു. അക്രമികളിൽ 6 പേരെ അറസ്റ്റു ചെയ്തെങ്കിലും അധികംം താമസിയാതെ തന്നെ ഇവരെ ജാമ്യത്തിൽ വിട്ടു. ഉദ്ദവ് താക്കറെയെ കളിയാക്കിയെന്ന പേരിൽ ശർമ്മയ്ക്കെതിരെയും പാേലീസ് കേസെടുത്തു

ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും കോൺഗ്രസ്സ്, എൻസിപി നേതാക്കളായ സോണിയ ഗാന്ധി, ശരദ് പവാർ എന്നിവരുൾപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ശർമ്മ വാട്‌സ്ആപ്പിലൂടെ പങ്കുവച്ചതാണ് ആക്രമണത്തിനു കാരണം. ഉദ്ധവ് താക്കറെയെ കളിയാക്കി എന്ന പരാതിയിൽ ശർമ്മയ്ക്കെതിരെയും കേസെടുത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: