കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സംസ്ഥാനത്തുവളരെ ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള നീക്കം യുഡിഎഫും ബിജെപിയും നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം ലീഗ് ജനിതകമാറ്റം സംഭവിച്ച വൈറസായി മാറി. വെറും ലീഗല്ല താലിബാൻ ലീഗാണ്. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ഇപ്പോൾ ഒരു ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി . കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചതെന്നും എ എ റഹിം ആരോപിച്ചു.