Home ഇന്ത്യകുറ്റകൃത്യം മാ​​പ്പ് ന​​ൽ​​ക​​രു​​ത് ഈ ​​ ​​നി​​ഷ്‌ഠൂര​​ത​​യ്ക്ക്

മാ​​പ്പ് ന​​ൽ​​ക​​രു​​ത് ഈ ​​ ​​നി​​ഷ്‌ഠൂര​​ത​​യ്ക്ക്

by Web Desk

പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ കൊ​​വി​​ഡ് ബാ​​ധി​​ച്ച പെ​​ൺ​​കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള മാ​​ർ​​ഗ​​മ​​ധ്യേ,​ പാ​​തി​​രാ​​ത്രി​​യി​​ൽ ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ പൈ​​ശാ​​ചി​​ക​​മാ​​യി മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ നി​​ഷ്ഠു​​ര​​ത​​യ്ക്കു മു​​ന്നി​​ൽ പ​​ക​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ് സം​​സ്ഥാ​​നം. സ​​ർ​​ക്കാ​​രി​​ന്‍റെ ഫ​​സ്റ്റ് ലൈ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ഒ​​രു പെ​​ൺ​​കു​​ട്ടി​​യെ രാ​​ത്രി​​യി​​ൽ ഒ​​റ്റ​​യ്ക്ക് ആം​​ബു​​ല​​ൻ​​സി​​ൽ ക​​യ​​റ്റി​​യ​​യ​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മി​​ല്ലാ​​യ്മ​​യ്ക്ക് അ​​ധി​​കാ​​രി​​ക​​ൾ ഉ​​ത്ത​​രം പ​​റ​​ഞ്ഞേ തീ​​രൂ. കൊ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​കു​​ന്ന രോ​​ഗി​​ക​​ൾ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ന​​ൽ​​കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ണ്ണ​​ട​​ച്ചു വി​​ശ്വ​​സി​​ക്കു​​മ്പോ​​ൾ,​ അ​​തു മ​​റ​​യാ​​ക്കി രോ​​ഗി​​ക​​ളെ,​ പ്ര​​ത്യേ​​കി​​ച്ചും സ്ത്രീ​​ക​​ളെ​​യും കു​​ട്ടി​​ക​​ളെ​​യും,​ ഉ​​പ​​ദ്ര​​വി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത എ​​ന്തു​​കൊ​​ണ്ട് മു​​ൻ​​കൂ​​ട്ടി ക​​ണ്ട് മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ എ​​ടു​​ത്തി​​ല്ലെ​​ന്ന് സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്ക​​ണം. കൊ​​വി​​ഡ് പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട നാ​​ൾ മു​​ത​​ൽ രോ​​ഗം പ​​ട​​രാ​​തി​​രി​​ക്കാ​​നും രോ​​ഗി​​ക​​ളെ ര​​ക്ഷ​​പെ​​ടു​​ത്താ​​നു​​മാ​​യി അ​​ഹോ​​രാ​​ത്രം ജോ​​ലി​​യെ​​ടു​​ക്കു​​ന്ന ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കാ​​കെ നാ​​ണ​​ക്കേ​​ടാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​സം​​ഭ​​വം.

കൊ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​ണെ​​ന്ന് അ​​റി​​ഞ്ഞ് വീ​​ട്ടി​​ൽ നി​​ന്നി​​റ​​ങ്ങു​​ന്ന നി​​മി​​ഷം മു​​ത​​ൽ പൂ​​ർ​​ണ​​മാ​​യും സ​​ർ​​ക്കാ​​ർ സം​​ര​​ക്ഷ​​ണ​​യി​​ലാ​​ണ് എ​​ന്ന​​താ​​ണ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​തി​​വ് വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ല​​വ​​ട്ടം ന​​ൽ​​കി​​യ ഉ​​റ​​പ്പ്. അ​​ത് പാ​​ലി​​ക്കേ​​ണ്ട ചു​​മ​​ത​​ല ക്രി​​മി​​ന​​ൽ കേ​​സ് പ്ര​​തി​​ക​​ളെ ഏ​​ൽ​​പ്പി​​ച്ച​​ത് ആ​​രു​​ത​​ന്നെ​​യാ​​യാ​​ലും മാ​​പ്പ് അ​​ർ​​ഹി​​ക്കു​​ന്നി​​ല്ല. അ​​ച്ഛ​​നും അ​​മ്മ​​യും കൊ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ പ​​ത്തൊ​​ൻ​​പ​​തു​​കാ​​രി​​യാ​​യ പെ​​ൺ​​കു​​ട്ടി ബ​​ന്ധു​​വീ​​ട്ടി​​ലാ​​യി​​രു​​ന്നു. പോ​​സി​​റ്റീ​​വാ​​ണെ​​ന്ന് വൈ​​കു​​ന്നേ​​രം അ​​റി​​ഞ്ഞ​​പ്പോ​​ൾ ത​​ന്നെ ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രെ വി​​വ​​ര​​മ​​റി​​യി​​ച്ച് ആം​​ബു​​ല​​ൻ​​സി​​നാ​​യി കാ​​ത്തി​​രു​​ന്ന പെ​​ൺ​​കു​​ട്ടി​​ക്കാ​​ണ് ഈ ​​ദു​​ർ​​വി​​ധി​​യു​​ണ്ടാ​​യ​​ത്. അ​​വ​​ളെ സാ​​ന്ത്വ​​നി​​പ്പി​​ക്കാ​​ൻ ആ​​ർ​​ക്കു സാ​​ധി​​ക്കും? അ​​വ​​ൾ​​ക്ക് രാ​​ത്രി​​യി​​ൽ സം​​ര​​ക്ഷ​​ണം കൊ​​ടു​​ക്കാ​​തി​​രു​​ന്ന​​തി​​നെ എ​​ന്തു പ​​റ​​ഞ്ഞ് നീ​​തീ​​ക​​രി​​ക്കും? അ​​വ​​ൾ​​ക്ക് നീ​​തി ഉ​​റ​​പ്പാ​​ക്കാ​​ൻ എ​​ന്തു ചെ​​യ്യും?

സം​​സ്ഥാ​​ന​​ത്ത് ഡ്രൈ​​വി​​ങ് ലൈ​​സ​​ൻ​​സു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​റാ​​കാ​​ൻ സാ​​ധി​​ക്കി​​ല്ല എ​​ന്നാ​​ണു നി​​യ​​മം. റെ​​സ്ക്യു ക്യാ​​പ്റ്റ​​ൻ എ​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള​​യാ​​ളാ​​ണ് അ​​യാ​​ൾ. ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​ലി​​ക്കേ​​ണ്ട എ​​ല്ലാ ധാ​​ർ​​മി​​ക​​ത​​ക​​ളും പാ​​ലി​​ക്കേ​​ണ്ട​​യാ​​ൾ. മ​​ദ്യ​​പി​​ച്ച് വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​ന് ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​ർ,​ ക്രി​​മി​​ന​​ലു​​ക​​ൾ,​ ഓ​​വ​​ർ സ്പീ​​ഡി​​നും റോ​​ഡ​​പ​​ക​​ട​​ത്തി​​നും ഒ​​ന്നി​​ലേ​​റെ ത​​വ​​ണ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​ർ എ​​ന്നി​​വ​​ർ​​ക്കൊ​​ന്നും ലൈ​​സ​​ൻ​​സ് ന​​ൽ​​കാ​​റി​​ല്ല. പൊ​​ലീ​​സ് ക്ലി​​യ​​റ​​ൻ​​സ് തേ​​ടാ​​തെ നി​​യ​​മ​​നം ന​​ട​​ത്തി​​യ​​തി​​ൽ ദു​​രൂ​​ഹ​​ത നി​​ല​​നി​​ൽ​​ക്കു​​ന്നു. 108 ആം​​ബു​​ല​​ൻ​​സ് ന​​ട​​ത്തു​​ന്ന ഏ​​ജ​​ൻ​​സി​​യും ഇ​​തെ​​ക്കു​​റി​​ച്ച് വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​ക​​ണം. ഏ​​റ്റ​​വും ന​​ല്ല രീ​​തി​​യി​​ൽ ന​​ട​​ത്തി​​വ​​രു​​ന്ന 108 ആം​​ബു​​ല​​ൻ​​സി​​ന്‍റെ ത​​ന്നെ വി​​ശ്വാ​​സ്യ​​ത​​യാ​​ണ് ഒ​​റ്റ സം​​ഭ​​വ​​ത്തി​​ലൂ​​ടെ ന​​ഷ്ട​​മാ​​യ​​ത്.

കൊ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യ സ്ത്രീ ​​രോ​​ഗി​​ക​​ളെ ഗു​​രു​​ത​​ര​​മാ​​യ നി​​ല​​യാ​​ണെ​​ങ്കി​​ൽ മാ​​ത്രം രാ​​ത്രി​​യി​​ൽ കൊ​​വി​​ഡ് സെ​​ന്‍റ​​റി​​ലേ​​ക്കു മാ​​റ്റി​​യാ​​ൽ മ​​തി​​യെ​​ന്ന് തീ​​രു​​മാ​​നി​​ക്ക​​ണം. സ്ത്രീ ​​സു​​ര​​ക്ഷ​​യ്ക്ക് പ്രാ​​മു​​ഖ്യം ന​​ൽ​​കു​​ന്ന​​തി​​നെ കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്ന​​തി​​നു പ​​ക​​രം ഈ ​​സം​​ഭ​​വ​​ത്തെ ല​​ഘൂ​​ക​​രി​​ച്ചു കാ​​ണി​​ക്കാ​​നും രാ​​ഷ്​​​ട്രീ​​യ നി​​റം ക​​ല​​ർ​​ത്തി പ്ര​​ശ്നം വ​​ഴി​​തി​​രി​​ച്ചു വി​​ടാ​​നും ശ്ര​​മി​​ക്കു​​ന്ന​​തു ഗു​​ണം ചെ​​യ്യി​​ല്ല. പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​യ പെ​​ൺ​​കു​​ട്ടി ഇ​​പ്പോ​​ൾ ഇ​​ര​​ട്ടി​​ച്ച മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​ണ്. വീ​​ട്ടി​​ൽ നി​​ന്ന് പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു​​കൊ​​ണ്ട് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പോ​​യ​​പ്പോ​​ൾ വ​​ഴി​​യി​​ൽ മ​​റ്റൊ​​രു ദു​​ര​​ന്തം കാ​​ത്തി​​രി​​ക്കു​​ന്നു​​വെ​​ന്ന് അ​​റി​​യാ​​ത്ത ആ ​​പെ​​ൺ​​കു​​ട്ടി​​യെ സാ​​ധാ​​ര​​ണ ജീ​​വി​​ത​​ത്തി​​ലേ​​ക്കു മ​​ട​​ക്കി​​ക്കൊ​​ണ്ടു​​വ​​രാ​​ൻ കേ​​ര​​ളം ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ൽ​​ക്ക​​ണം. കു​​റ്റ​​വാ​​ളി​​യെ മാ​​തൃ​​കാ​​പ​​ര​​മാ​​യി ശി​​ക്ഷി​​ക്കാ​​നാ​​ണ്,​ ര​​ക്ഷി​​ക്കാ​​ന​​ല്ല ശ്ര​​മി​​ക്കേ​​ണ്ട​​ത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: