Home Breaking News മഹാരാഷ്ട്ര നിയമസഭ കൗണ്‍സിൽ തെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി, നാഗ്പൂരിലും തോറ്റു

മഹാരാഷ്ട്ര നിയമസഭ കൗണ്‍സിൽ തെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി, നാഗ്പൂരിലും തോറ്റു

by Web Desk

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറിടങ്ങളിൽ ഒരു സീറ്റ് മാത്രമാണ് ബിജെപിയ്ക്ക് നേടാനായത്. നാലിടത്ത് ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം വിജയിച്ചപ്പോൾ അവശേഷിക്കുന്ന ഒന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി.പാർട്ടിയുടെ ശക്തികേന്ദ്രമായ നാഗ്‍പൂരിലും പുനെയിലും ബിജെപിയ്ക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. രണ്ട് സീറ്റുകൾ വീതം കോൺഗ്രസും എന്‍സിപിയും നേടി. സഖ്യകക്ഷികൾ നാല് സീറ്റിൽ വിജയിച്ചപ്പോൾ ശിവസേനയ്ക്ക് വിജയിക്കാനയില്ലെന്നതും ശ്രദ്ധേയമാണ്. ശിവസേനയുടെ ഏക സ്ഥാനാർഥി അമരാവതിയിൽ നിന്നാണ് പരാജയപ്പെട്ടത്.ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. എന്നാൽ നാഗ്പൂർ പോലെ ശക്തികേന്ദ്രത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പിതാവ് ഗംഗാധർ റാവു ഫഡ്നാവിസ് എന്നിവർ പ്രതിധീകരിച്ച സീറ്റാണ് നാഗ്പൂർ.

1989ലായിരുന്നു നാഗ്പൂരിൽ നിന്ന് നിതിൻ ഗഡ്കരി ആദ്യമായി വജയിച്ചത്. പിന്നീട് 2014ൽ ലോക് സഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് നാല് തവണ അദ്ദേഹം ഇവിടെ നിന്ന് ജയം ആവർത്തിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ തുടങ്ങിയവർ പ്രചരണത്തിനെത്തിയിട്ടും പൂനെയിലും ബിജെപി തോൽക്കുകയായിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: