കാൽപന്ത് എന്ന കായിക വിനോദത്തിൽ ഇന്ദ്രജാലം തീർക്കുന്ന ഡീഗോ മറഡോണയുടെ
അറുപതാം ജന്മദിനമാണിന്ന്. അർജന്റീന എന്ന രാജ്യത്തെ കാല്പന്തിന്റെ മാന്ത്രികതയിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിൽ മുൻകൈയെടുത്ത വ്യക്തിത്വം, ഡീഗോ അർമാൻഡോ മറഡോണ എന്ന മറഡോണ.
1986 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ പന്ത്രണ്ടാമത്തെ ടച്ചു മുതലങ്ങോട്ട് ഇംഗ്ലണ്ടിന്റെ അഞ്ചു കളിക്കാരെയും, ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് ഗോളുകളുടിപ്പിച്ച 26 വയസ്സുകാരൻ അർജന്റീനയെ അന്ന് ലോകകപ്പിൽ മുത്തമിടീച്ചു. അന്നു മുതലിങ്ങോട്ട് പല മൈതാങ്ങളിലായി നക്ഷത്ര ദീപ്തയോടെ മറഡോണ എന്ന നാമം ഉദിച്ചു നിന്നു.
ഭൂമിയുള്ള കാലത്തോളം മറഡോണ എന്ന കാല്പന്തു മാന്ത്രികന്റെ നാമവും ഓർമ്മകളും ദൈവത്തിന്റെ കൈകളാൽ തട്ടിയെടുക്കുന്ന ഗോളുകളും സാന്നിധ്യവും അത്യധികം ശോഭയോടെ എന്നും ജ്വലിച്ചു നിൽക്കട്ടെ. ജന്മദിനാശംസകൾ.
Josmi Jose