Home കേരളം മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്ത് കസ്റ്റംസ്

മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്ത് കസ്റ്റംസ്

by etodaymalayalam

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്. എടപ്പാളിലെ വീട്ടിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സരിത്ത് പ്രജീഷുമായി വിദേശത്ത് നിന്നെത്തിയ റംസാന്‍ കിറ്റുകളുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ക്കാണ് കസ്റ്റംസിന്റെ നീക്കമെന്നാണ് വിവരം.

പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

നേരത്തെ കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ കസ്റ്റംസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയാണ്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: