Home കേരളം മതേതര ത്തിൻറെ വക്താവായിരുന്നു ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത എന്ന്: ജോസഫ് എം പുതുശ്ശേരി

മതേതര ത്തിൻറെ വക്താവായിരുന്നു ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത എന്ന്: ജോസഫ് എം പുതുശ്ശേരി

by etodaymalayalam

മതേതരത്വത്തിൻ്റേയും വക്താവും പ്രയോക്താവുമായിരുന്നു അഭിവന്ദു.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത.ഒരു അദ്ധ്യാത്മിക മേലദ്ധ്യക്ഷൻ എന്നതിനപ്പുറം സമൂഹത്തിനാകെ സ്നേഹലാളനയും ഉപദേശ നിർദ്ദേശങ്ങളും നൽകിയ കർമ്മയോഗിയായിരുന്നു അദ്ദേഹം. സങ്കീർണ്ണമായി മാറിയ പല സാമൂഹ്യ പ്രശ്നങ്ങളും നിസ്സാരമായി പരിഹരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതു ഈ പൊതു സ്വീകാര്യതയും ആജ്ഞാശക്തിയും കൊണ്ടു തന്നെ. നിലപാടുകളിലെ സ്ഥൈരവും അതിനു വേണ്ടിയുള്ള ഉറച്ച ശബ്ദവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്ഥനാക്കുന്നു. വലിപ്പചെറുപ്പമില്ലാതെ ആരുടെ മുഖത്തു നോക്കിയും അതു പറയാനുളള ആർജ്ജവം ധാർമ്മിക ബലത്തിൻ്റെ കരുത്തു തന്നെ.
മഹിതമായ പൈതൃകത്തിൻ്റെ നേരവകാശിയായി കടന്നു വന്നു ജീവിതത്തിലുടനീളം ആ കുലീനത കാത്തു സൂക്ഷിച്ചു കൊണ്ടാണ് തിരുമേനി ദൈവിക ശുശ്രൂഷ നിർവ്വഹിച്ചത്.സഭൈക്യവേദികളിലെ സ്ഥിരം സാന്നിദ്ധ്യവും കരുത്തുമായിരുന്നു അദ്ദേഹം. പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ സേവന രംഗങ്ങളിൽ ചെയ്ത ശുശ്രൂഷകൾ ഏറെ.
അങ്ങനെ സ്നേഹത്തിൻ്റേയും കരുതലിൻ്റേയും കരസ്പർശമാണു നമുക്ക് നഷ്ടമാവുന്നത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: