Home കേരളം മകരവിളക്ക് ഇന്ന്

മകരവിളക്ക് ഇന്ന്

by etodaymalayalam

സന്നിധാനം : മകരവിളക്ക് ഇന്ന്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാലത്തിൽ കർശന സുരക്ഷയോടെയാണ് ഇത്തവണ മകര വിളക്ക്. മകരവിളക്ക് ദർശിക്കാൻ സന്നിധാനത്തിന്റെ മറ്റു മേഖകളിൽ ഭക്തരെ താങ്ങാൻ അനുവദിക്കില്ല.

കൊറോണയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ ആണ് ഇത്തവണ മകരവിളക്ക് മഹോത്സവം നടക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അയ്യായിരം പേരെ മാത്രമാകും സന്നിധാനത്തേക്ക് കടത്തി വിടുക. കൂടാതെ മകരവിളക്ക് ദർശിക്കാൻ സാധ്യത ഉള്ള സന്നിധാനത്തെ മറ്റു കേന്ദ്രങ്ങളിൽ ഭക്തരെ തങ്ങാൻ അനുവദിക്കില്ല. കഴിഞ്ഞ വർഷങ്ങളിൽ ദിവസങ്ങൾക്കു മുൻപേ പാണ്ടിത്താവളം അടക്കമുള്ള സ്ഥലങ്ങളിൽ ഭക്തർ തമ്പടിക്കുമായിരുന്നു. ഇത്തവണ അത് അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡും പോലീസും നേരത്തെ തന്നെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: