ജോധ്പുർ: ഭാര്യയെ കത്രിക ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് യുവാവ്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. വിക്രം സിംഗ് (35) ഭാര്യ ശിവ കന്‍വാറി (30) നെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം ഇയാള്‍ തന്നെയാണ് സംഭവത്തെക്കുറിച്ച് പൊലീസിനെയും ശിവ കന്‍വാറിന്റെ ബന്ധുക്കളെയും അറിയിച്ചു.
പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഇയാള്‍ മൃതദേഹത്തിന് അടുത്തിരുന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു. ദീര്‍ഘനാളായി വിക്രം സിംഗിന് ജോലി ഇല്ലായിരുന്നു. ശിവ കന്‍വാര്‍ ചെറിയ ജോലികള്‍ ചെയ്താണ് വീട്ടിലെ ചെലവുകള്‍ നടത്തിയിരുന്നത്.
ഇതിന്റെ പേരില്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശിവ കന്‍വാറിന്റെ ബന്ധുക്കള്‍ക്ക് കൈമാറി.