Home സാമ്പത്തികം ഭാഗ്യം തേടുന്നവരുടെ എണ്ണം കൂടുന്നു, ഓണം ബംബര്‍ തികയുന്നില്ല, നാല് ലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കും

ഭാഗ്യം തേടുന്നവരുടെ എണ്ണം കൂടുന്നു, ഓണം ബംബര്‍ തികയുന്നില്ല, നാല് ലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കും

by Web Desk

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനം ലഭിക്കുന്ന ഈ വര്‍ഷത്തെ ഓണം ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബര്‍ 20ന് നടക്കും. നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇതുവരെ 32.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആദ്യ ഘട്ടത്തില്‍ 36 ലക്ഷം ടിക്കറ്റുകളായിരുന്നു ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. എന്നാല്‍ ആവശ്യക്കാര്‍ കൂടിയതോടെ നാല് ലക്ഷം പുതിയ ടിക്കറ്റുകള്‍ കൂടി പുറത്തിറക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചു. ടിക്കറ്റുകള്‍ അച്ചടിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.
പരമാവധി 54 ലക്ഷം ടിക്കറ്റുകള്‍ വരെയാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷം 46 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം ആറ് പേര്‍ക്ക് ഒരു കോടി രൂപവീതവും മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപവീതവും ലഭിക്കും. അഞ്ച് ലക്ഷം രൂപവീതം 12 പേര്‍ക്കാണ് നാലാം സമ്മാനം ലഭിക്കുക. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം ആറ് പേരാണ് ഓണം ബമ്പര്‍ വിജയികളായത്.
കായംകുളം ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവന്‍, സുബിന്‍ തോമസ്, വിവേക്, രതീഷ് എന്നിവര്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും ആരോഗ്യ സുരക്ഷാ പദ്ധതിക്കാണ് വിനിയോഗിക്കുക.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: