Home sports ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു, ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാന് വിജയം

ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു, ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാന് വിജയം

by etodaymalayalam

ബാംബോലീം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉത്ഘാടന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ പരാജയപ്പെടുത്തി. 67ആം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഫിജി താരം റോയ് കൃഷ്ണയാണ് എടികെയ്ക്കായി വിജയ ഗോള്‍ സ്വന്തമാക്കിയത്. മത്സരരത്തിന്റെ രണ്ടാം പകുതിയിലാണ് കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടായത്. മത്സരത്തില്‍ ഭൂരുഭാഗം സാമയത്തും പന്ത് ബ്ലാസ്റ്റേഴ് താരങ്ങളുടെ കാലുകളിലായിരുന്നിട്ടും അത് ഗോളാക്കി മാറ്റാന്‍ കേരള ബ്ലാസ്റ്റേഴ്സിനായില്ല. തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്‌എലിന്റെു ഉദ്ഘാടന മത്സരം കളിയ്ക്കുന്നത്.
മലയാളി താരങ്ങളായ പ്രശാന്തും സഹലും കേരള ബ്ലാസ്റ്റേഴ്സില്‍ ഇടം നേടി.കളിയുടെ 33 ആം മിനിറ്റില്‍ എടികെയുടെ റോയി കൃഷ്ണയ്ക്ക് മികച്ച അവസരം ലഭിച്ചു എങ്കിലും അത് ഗൊളാക്കാന്‍ അദ്ദേഹത്തിനായില്ല. തൊട്ടുപിന്നാാലെ ക്ലിയറന്‍സ് നടത്തി കേരളത്തിന്റെ പ്രതിരോധ താരം കോസ്റ്റ കയ്യടി നേടി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഋത്വിക് ദാസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ലഭിച്ച ഫ്രീകിക്ക് വലയിലാക്കുന്നതിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. 49 ആം മിനിറ്റില്‍ ജെസെലിന്റെ പാസ് ഗോളാക്കാനുള്ള സഹലിന്റെ ശ്രമവും പാളി. പിന്നീട് 65 മിനിറ്റിലും ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പിന്നാലെ 67 മിനിറ്റില്‍ റോയ് കൃഷ്ണ എടികെയുടെ വിജയ ഗോള്‍ നേടി. സിഡോയ്ക്ക് പകരം ജോര്‍ദാന്‍ മുറെയെയും ഋത്വിക് ദാസിന് പകരം ഖൗല്‍ഹ്രിങ്ങിനെയും സഹലിന് പകരം ലാല്‍റുവതാറെയെയും കോനെയ്ക്ക് പകരം ഫകുണ്ടോ പെരേരയെയും ഇറക്കി ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും ഫാലമുണ്ടായില്ല.

Nithin Nazar

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: