Home ഇന്ത്യസാമൂഹികം ബ്രൈഡൽ ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി മിയ

ബ്രൈഡൽ ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി മിയ

by Web Desk

മലയാളികളുടെ  പ്രീയ  താരം   മിയയുടെ    മനസമ്മതം   കഴിഞ്ഞിട്ട്     ദിവസങ്ങള്‍     ആയതെയുള്ളൂ. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ്  മിയയുടെ   വരൻ.  എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ സെപ്റ്റംബർ അവസാനമാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.  വിവാഹത്തിന്  മുന്‍പ്   മിയയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കിയിരിക്കുകയാണ്    സുഹൃത്തുകള്‍. മിയ അറിയാതെ  അതീവ    രഹസ്യമായിട്ടായിരുന്നു  പാര്‍ട്ടി  ഒരുക്കിയത്.   ഇതെല്ലാം ഒരുക്കാൻ സഹോദരി ജിനിയും ഭർത്താവും ഉണ്ടായിരുന്നു.

മിയയ്ക്കൊപ്പം കുട്ടിക്കാലം മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണ് ബ്രൈഡൽ ഷവർ പാർട്ടി ഒരുക്കിയത്.ഒരു വീട്ടിലാണ് പാർട്ടി ഒരുക്കിയത്. വീടെല്ലാം മനോഹരമായി   അലങ്കരിച്ച് എല്ലാം തയാറാക്കിയതിനു ശേഷം  മിയയെ   അവിടേയ്ക്ക്    കൊണ്ടുവരികയായിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: